• October 16, 2021

അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വക ടി.വി

 അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വക ടി.വി

അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ എല്ലാം സഹായവും നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ പായിപ്പാടടക്കം കച്ചവട സ്വഭാവം കാണിക്കുന്നു.താമസിപ്പിക്കാന്‍ പറ്റാത്തിടത്ത് താമസിപ്പിച്ച് വാടക ഈടാക്കുന്നു.അതിഥി തൊഴിലാളികള്‍ക്ക് താമസവും,ഭക്ഷണ ഉറപ്പാക്കേണ്ടത് കരാറുകാരാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് എല്ലാം സൗകര്യവും ഉറപ്പാക്കി.മാന്യമായ താമസവും,ഭക്ഷണവും ഒരുക്കി.ആരോഗ്യ പരിരക്ഷയും ഉറപ്പാക്കി.


ചില പ്രശ്‌നങ്ങള്‍ സ്വാഭാവികമായും അതിഥി തൊഴിലാളികള്‍ നേരിടുന്നുണ്ട്.അക്കാര്യം അവരുമായി ചര്‍ച്ച ചെയ്യും. നിശ്ചിത എണ്ണം പേര്‍ മാത്രമുള്ള ക്യാമ്പുകളാവും സര്‍ക്കാര്‍ ഒരുക്കുക. വിനോദത്തിന് ടി.വി അടക്കമുള്ള സൗകര്യമുണ്ടാക്കും. ക്യാമ്പുകളുടെ മേല്‍നോട്ടം കലക്ടര്‍ക്കാണ്. ജില്ലാ പോലീസ് മേധാവിയും,ജില്ലാ ലേബര്‍ ഓഫീസറും പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post