• October 22, 2021

കൊവിഡ് പ്രതിരോധത്തിന് 1500 കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

 കൊവിഡ് പ്രതിരോധത്തിന്  1500 കോടി സാമ്പത്തിക പാക്കേജ്  പ്രഖ്യാപിച്ച്  കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തിന് പുതിയ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേരത്തേ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ മാര്‍ച്ച് 24-ന് 15,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം കൂട്ടി, ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചു.

അനുവദിച്ച തുകയില്‍ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി തുക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ തുകയുടെ വിനിയോഗത്തിന് നാലു വര്‍ഷം വരെ സമയവും അനുവദിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ചികില്‍സ, പ്രതിരോധമാര്‍ഗങ്ങളുടെയും നിര്‍ണയ ഉപാധികളുടെയും ആവിഷ്‌കരണം, രോഗപ്രതിരോധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണം, ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തേയും സംസ്ഥാനങ്ങളിലേയും ആരോഗ്യസംവിധാനങ്ങളെ പ്രാപ്തമാക്കല്‍, പുതിയ പരിശോധനാശാലകളും നിരീക്ഷണസംവിധാനങ്ങളും സജ്ജമാക്കല്‍, ജൈവസുരക്ഷാ തയാറെടുപ്പുകള്‍, പകര്‍ച്ചവ്യാധി ഗവേഷണം, സാമൂഹ്യ വ്യാപനസാധ്യത തടയല്‍, ആപത്ഘട്ടങ്ങളിലെ ആശയവിനിമയം അനായാസമാക്കല്‍, എന്നിവയാണ് അടിയന്തരപ്രതികരണവും ആരോഗ്യസംവിധാനവും പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേന്ദ്രആരോഗ്യ വകുപ്പിന്റെ കീഴിലാണ് പദ്ധതി രൂപീകരണവും നിര്‍വഹണവും നടക്കുക.

Related post