• May 13, 2021

കശ്മീരില്‍ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

 കശ്മീരില്‍ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കശ്മീരില്‍ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യുറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സംഘവും ആസിയാന്‍ സംഘവും ആകും ആദ്യം കശ്മീര്‍ എത്തുന്നത്.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് വിദേശസംഘം എത്തുന്നത്. നയതന്ത്ര പ്രതിനിധികളുടെ ആദ്യ സംഘം ഈ മാസം തന്നെ ശ്രീനഗര്‍ സന്ദര്‍ശിക്കും. 20 പേരായിരിക്കും സംഘത്തിലുണ്ടാവുക. പ്രാദേശിക രാഷ്ട്രീയക്കാര്‍, കച്ചവടക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്താനും സംഘത്തിന് അവസരം ഉണ്ടാകും. ശ്രീനഗറിന് ശേഷം ജമ്മുവിലും സംഘത്തെ സന്ദര്‍ശനത്തിനായി എത്തിക്കുന്നുണ്ട്. കശ്മീരിലെ സുരക്ഷയില്‍ പാകിസ്താന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ സംഘത്തെ ഇന്ത്യന്‍ അധികൃതര്‍ ബോധ്യപ്പെടുത്തും.

Related post