• June 19, 2021

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ മാര്‍നിര്‍ദേശം പുറത്തിറക്കി

 സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ മാര്‍നിര്‍ദേശം പുറത്തിറക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ മാര്‍നിര്‍ദേശം പുറത്തിറക്കി. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഒഴികെയുള്ള ജീവനക്കാര്‍ എത്തണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുതന്നെ കിടക്കും. ഏഴു മാസം ഗര്‍ഭിണികളായവര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ബാധകമാകുന്ന മാര്‍ഗനിര്‍ദേശമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അതത് ജില്ലകളില്‍ നിന്ന് ഏറ്റവും കുറച്ച് ജീവനക്കാരെ വേണം എത്തിക്കാനെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവുണ്ട്. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ബസില്ലാത്തതിനാല്‍ സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ അതാത് ഓഫീസുകളിലെത്തണമെന്നും നിര്‍ദേശമുണ്ട്.

Related post