• October 28, 2021

നീളം കൂടിയ മുടിക്കുള്ള ഗിന്നസ് റെക്കോര്‍ഡ് നേടി ഇന്ത്യക്കാരി

 നീളം കൂടിയ മുടിക്കുള്ള ഗിന്നസ് റെക്കോര്‍ഡ് നേടി ഇന്ത്യക്കാരി

ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയെന്ന റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്തുകാരിയായ നിലന്‍ഷി പട്ടേലിന്റെ കരത്തുള്ളതും നീളമുള്ളതുമായ മുടിയാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹയാക്കിയത്.


ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയതാണ് നിലന്‍ഷി. ആറ് വയസില്‍ മുടി മുറിച്ച് വൃത്തികേടായതില്‍ മനംനൊന്താണ് ഇനി ഒരിക്കലും മുടി മുറിക്കില്ലെന്ന തീരുമാനം ഈ പെണ്‍കുട്ടി എടുക്കുന്നത്. ഇപ്പോള്‍ 10 വര്‍ഷമായി നിലന്‍ഷി മുടി വളര്‍ത്തുകയാണ്. 170.5 സെന്റിമീറ്ററാണ് നിലന്‍ഷിയുടെ മുടിയുടെ നീളം.

ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് നിലന്‍ഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലന്‍ഷിയെ സഹായിക്കുന്നത്. യാതൊരു ബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട് ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടികളുടെ അഴകാണ് മുടിയെന്നുമാണ് നിലന്‍ഷി പറയുന്നത്.

Related post