• October 16, 2021

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍

 ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെദവാലയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് സ്വയം ക്വാറന്റൈനിലേക്ക് പ്രവേശിച്ചത്.

ഇതേ തുടര്‍ന്ന് അടുത്ത ഒരാശ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അറിയിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ച സാഹചര്യത്തിലും വീട്ടിലിരുന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Related post