• July 31, 2021

ഗുജറാത്ത് വംശഹത്യ കേസ് : 17 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

 ഗുജറാത്ത് വംശഹത്യ കേസ് : 17 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

2002 ഗുജറാത്ത് വംശഹത്യ കേസിലെ 17 പ്രതികള്‍ക്ക് സുപ്രീം കോടി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ ഗുജറാത്തില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ര്‍ദാര്‍പുരയില്‍ 33 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികള്‍ക്കാണ് സുപ്രീം കോടതി ജാമ്യം നല്‍കിയത്. കുറ്റവാളികളെ രണ്ട് സംഘമായി തിരിച്ച് ഇന്‍ഡോറിലേക്കും ജബല്‍പൂരിലേക്കും വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഇന്‍ഡോറിലെയും ജബല്‍ പൂരിലെയും ജില്ലാ ലീഗല്‍ അതോറിറ്റിക്ക് കോടതി നിര്‍ദേശവും നല്‍കി. പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവര്‍.
വടക്കന്‍ ഗുജറാത്തിലെ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ 2002 മാര്‍ച്ചില്‍ ജീവനോടെ തീ വച്ച് കൊന്ന സംഭവമാണ് സര്‍ദാപുര കൂട്ടക്കൊല.

Related post