• June 19, 2021

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

 ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു. കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേല്‍, കപ്രഡ എം.എല്‍.എ ജിത്തു ചൗധരി എന്നിവരാണ് രാജി വെച്ചത്.

ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിടുമെന്നാണ് വിവരം. മാര്‍ച്ചില്‍ അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ 66 ആയി കുറഞ്ഞതോടെ രണ്ട് സീറ്റില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. 103 എംഎല്‍എമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകള്‍ ഉറപ്പാണ്. കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞതോടെ മൂന്നാമനായി നര്‍ഹരി അമിനെ രംഗത്തിറക്കിയിരിക്കുകയാണ് ബി.ജെ.പി. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്.

Related post