• June 15, 2021

ഒക്ലഹോമ പകുതി തദ്ദേശീയരുടേത് ; അമേരിക്കൻ സുപ്രീം കോടതി വിധി

 ഒക്ലഹോമ പകുതി തദ്ദേശീയരുടേത് ; അമേരിക്കൻ സുപ്രീം കോടതി വിധി

അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്തിന്റെ പകുതിയോളം പ്രദേശങ്ങൾ അമേരിക്കയിലെ തദ്ദേശീയരുടേതാണെന്ന് അമേരിക്കൻ സുപ്രീം കോടതിയുടെ വിധി. ജിംസി മക്ഗിർട്ടും ഒക്ലഹോമ സംസ്ഥാനവും തമ്മിലുള്ള കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.

.സുപ്രീം കോടതി ഉത്തരവ് പ്രകാരം പറഞ്ഞിരിക്കുന്ന ഭൂപ്രദേശങ്ങളിൽ ഉള്ളതും, ഇവിടെ നടന്ന ഏതെങ്കിലും കുറ്റത്തിന്റെ പേരിൽ സംസ്ഥാനത്തെ കോടതി വിധിച്ച ശിക്ഷ അനുഭവിക്കുന്നവരുമായ അമേരിക്കൻ തദ്ദേശീയ ഗോത്രങ്ങളിൽ ഉൾപ്പെട്ടവർക്ക്, തങ്ങൾക്ക് ലഭിച്ച ശിക്ഷ ചോദ്യം ചെയ്യാൻ ഇതോടെ നിയമപരമായി അവസരം ലഭിച്ചിരിക്കുകയാണ്.സുപ്രീം കോടതി വിധി പ്രകാരം ഒക്ലഹോമയിലെ കിഴക്കൻ ഭൂപ്രദേശങ്ങൾ ഇനി സംരക്ഷിത മേഖലയായി മാറും.

.19-ാം നൂറ്റാണ്ടിൽ തദ്ദേശീയരെ ഒക്ലഹോമയിലേക്ക് ബലമായി മാറ്റിപ്പാർപ്പിച്ച സമയത്ത് പുതിയ ഭൂമി അവർക്ക് ശാശ്വതമായി നൽകുമെന്ന് അന്ന് ഭരണകൂടം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിഗണിച്ചാണ് കോടതി പുതിയ ഉത്തരവ് ഇറക്കിയത്. കൂട്ടത്തിൽ ജിംസി മക്ഗിർട്ടിന്റെ ശിക്ഷ റദ്ദാക്കുകയും ചെയ്തു.

Related post