• October 22, 2021

ആരാധകര്‍ക്ക് ജന്മദിന മധുരം നല്‍കി അല്ലു അര്‍ജുന്‍

 ആരാധകര്‍ക്ക് ജന്മദിന മധുരം നല്‍കി അല്ലു അര്‍ജുന്‍

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കി അല്ലു അര്‍ജുന്‍. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സാണ്. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ – മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അര്‍ജുന്‍ ചിത്രം കൂടിയാകും പുഷ്പ.

കോവിഡ് 19 പോരാട്ടത്തിന്റെ ഭാഗമായി കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത ഏക അന്യഭാഷാ നായകന്‍ കൂടിയാണ് അല്ലു അര്‍ജുന്‍. മഹാപ്രളയം കേരളത്തെ കീഴടക്കിയപ്പോഴും ഇതുപോലെ അല്ലു അര്‍ജുന്‍ സഹായഹസ്തം നീട്ടിയിരുന്നു. ഒന്നേകാല്‍ കോടിയോളം കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ സംഭാവന നല്‍കിയ താരം തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയിലെ പ്രവര്‍ത്തകര്‍ക്കായി 25 ലക്ഷം വേറെയും സംഭാവന ചെയ്തിരുന്നു.

Related post