• October 26, 2021

‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന രാജകുടുംബ പദവിയില്‍ നിന്ന് പിന്മാറുന്നതായി ഹാരിയും മേഗന്‍ മാര്‍ക്കലും

 ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന രാജകുടുംബ പദവിയില്‍ നിന്ന് പിന്മാറുന്നതായി ഹാരിയും മേഗന്‍ മാര്‍ക്കലും

രാജകുടുംബ പദവിയില്‍ നിന്ന്് പിന്മാറുന്നതായി ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും. ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍ നിന്നാണ് ഇരുവരും പിന്മാറുന്നത്. ഇനി കൂടുതല്‍ സമയം വടക്കേ അമേരിക്കയില്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനം വന്നിരിക്കുന്നത്.


ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ ഹാരിയുടെയും മേഗന്റെയും പത്രക്കുറിപ്പില്‍ പറയുന്നതിങ്ങിനെ;-
രാജ്ഞിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് തുടരുന്നതിനൊപ്പം, രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍'(സീനിയര്‍ മെമ്പേഴ്സ്) എന്ന പദവിയില്‍നിന്ന് പിന്മാറാനും സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടി പരിശ്രമിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്- ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ ഹാരിയുടെയും മേഗന്റെയും പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ ഇന്‍സ്റ്റഗ്രാം പേജിലും ഇക്കാര്യം പറയുന്നുണ്ട്.

Related post