• December 3, 2021

ഹര്‍ത്താല്‍ നടത്തിയാല്‍ നേതാക്കള്‍ക്കെതിരെ നടപടി : ബഹ്‌റെ

 ഹര്‍ത്താല്‍ നടത്തിയാല്‍ നേതാക്കള്‍ക്കെതിരെ നടപടി : ബഹ്‌റെ


പൗരത്വ ഭേദഗതി ബില്‍ പില്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലസംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഹര്‍ത്താല്‍ നടത്തുന്ന സംഘടനകള്‍ 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തിലുള്ള നോട്ടീസ് നാളത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകള്‍ നല്‍കിയിട്ടില്ല. അതിനാല്‍ ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും ആ സംഘടനകളുടെ നേതാക്കള്‍ക്കായിരിക്കും. കഷ്ടനഷ്ടങ്ങള്‍ക്ക് നേതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

നാളെ സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളെ ഹര്‍ത്താല്‍ ബാധിച്ചാല്‍ അതിനും ഹര്‍ത്താലാഹ്വാനം ചെയ്യുന്ന നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു.

എസ്ഡിപിഐ , വെല്‍ഫെയര്‍ പാര്‍ടി, ബിഎസ്പി, കേരള മുസ്ലീം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്ഐഒ, ജനകീയ മനുഷ്യവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍എം, ജമാ അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തൂര്‍ ഉലമ, തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്

Related post