• May 14, 2021

കൂടത്തായി സിനിമയ്ക്കും , സീരിയലിനും ഹെെക്കോടതിയുടെ സ്റ്റേ

 കൂടത്തായി സിനിമയ്ക്കും , സീരിയലിനും ഹെെക്കോടതിയുടെ സ്റ്റേ

കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമ, ടെലിവിഷന്‍ സീരിയല്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി.

അന്വേഷണവും വിചാരണയും പൂര്‍ത്തിയാവുന്നതിനു മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്യുന്നതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ സംപ്രേഷണം തുടങ്ങിയ സീരിയലില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇതു കേസിലെ സാക്ഷികളെയും ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

, ഫ്ളവേഴ്സ് ചാനലിലാണ് ‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. എല്ലാ ദിവസവും രാത്രി 9:30 നാണ് സംപ്രേക്ഷണം. ഗിരീഷ് കോന്നിയാണ് സീരിയലിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കുന്നത് ഫ്ളവേഴ്സ് ചാനലിന്റെ എംഡിയായി ആർ ശ്രീകണ്ഠൻ നായരാണ്. ഇന്ന് മുതൽ സീരീസ് സംപ്രേഷണം ചെയ്യില്ലെന്ന് ഫ്ലവേഴ്സ് ടിവി ചാനലിലെ ഒരു ഉദ്യോഗസ്ഥൻ ഐ‌എ‌എൻ‌എസിനോട് സ്ഥിരീകരിച്ചു .

സീരിയലിന് പുറമേ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന കൂടത്തായി എന്ന സിനിമയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതും നിർത്തി വയ്ക്കാൻ വിധിയിൽ പറയുന്നു.

Related post