• May 13, 2021

പാക് മന്ത്രി ഫവാദ് ഹുസൈന് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍

 പാക് മന്ത്രി ഫവാദ് ഹുസൈന് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍

പാക് മന്ത്രി ഫവാദ് ഹുസൈന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച സാഹചര്യത്തിലാണ് കെജ്രിവാള്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ പ്രതികരിച്ചത്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

യുദ്ധമുണ്ടായാല്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് പത്ത് ദിവസം മതിയാവുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് ഫവാദ് ഹുസൈന്‍ മുന്‍പ് രംഗത്ത് വന്നിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി പലതരം അവകാശവാദങ്ങളും ഭീഷണികളും മുഴക്കി രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും കശ്മീര്‍, പൗരത്വ നിയമം, സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും പാകിസ്താന്‍ മന്ത്രി ഫവാദ് ഹുസൈന്‍ പരിഹസിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ #ModiMadnessനെ പരാജയപ്പെടുത്തണമെന്നും ഫവാദ് പറഞ്ഞിരുന്നു.

ഇതിനു മറുപടി പറഞ്ഞു കൊണ്ടാണ് കെജ്രിവാള്‍ രംഗത്ത് വന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
എന്റെ പ്രധാനമന്ത്രിയും കൂടിയാണെന്നും തീവ്രവാദത്തെ പിന്‍ തുണയ്ക്കുന്നവര്‍ ഇതില്‍ ഇടപെടരുതെന്നും പാകിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Related post