• December 3, 2021

മുന്‍കരുതലുകള്‍ ശക്തമാക്കാം; പൊതു പരിപാടികള്‍ ഒഴിവാക്കുക: ആരോഗ്യമന്ത്രി

 മുന്‍കരുതലുകള്‍ ശക്തമാക്കാം; പൊതു പരിപാടികള്‍ ഒഴിവാക്കുക: ആരോഗ്യമന്ത്രി

കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലടക്കം സംസ്ഥാനത്ത് എല്ലാ മുന്‍കരുതലും ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വൈറസ് ബാധിത മേഖലയിലുള്ളവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കരുത്. ഇങ്ങനെയുള്ളവര്‍ പങ്കെടുക്കേണ്ട ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്നും സ്വകാര്യ ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചൈനയില്‍ നിന്നെത്തുന്നവര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഐസലേഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരുടെ പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്.

Related post