• June 20, 2021

മുടങ്ങില്ല ‘കാരുണ്യം’,കാരുണ്യ ചികിത്സ മുടങ്ങില്ലെന്ന്‌ ആരോഗ്യ മന്ത്രി

 മുടങ്ങില്ല ‘കാരുണ്യം’,കാരുണ്യ ചികിത്സ മുടങ്ങില്ലെന്ന്‌  ആരോഗ്യ മന്ത്രി


നിലവിൽ കാരുണ്യ ബെനവലന്റ് ഫണ്ട്‌ സ്കീമിൽ ചികിത്സക്ക് അർഹതയുള്ള ആരുടേയും ചികിത്സ മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെശൈലജ. സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സ ചെയ്യുന്ന രോഗികൾക്ക് കാരുണ്യ സ്കീം വഴി ചികിത്സ തുടരാനാകും.ഹീമോഫീലിയ ഉൾപ്പെടെയുള്ള രോഗികളുടെ ചികിത്സ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിവഴിയുള്ള സഹായം 2021 മാർച്ച്‌ 31വരെ തുടരാൻ അനുമതി നൽകി. 2020മാർച്ച്‌ 31ന് തന്നെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പെടാത്തതും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയു ള്ളവരുമായ എപിഎൽ /ബിപി എൽ വിഭാഗത്തിൽപ്പെട്ടവക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ധന വകുപ്പിന്റെ അനുമതിയോടെ പദ്ധതി ഒരു വർഷത്തേക്ക് നീട്ടിയത്. അർഹരായ ആർക്കും ചികിത്സ മുടങ്ങില്ല. ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കാരുണ്യ പദ്ധതിയിൽ ഒരു കുടുംബത്തിന് രണ്ടുലക്ഷം രൂപ ചികിത്സാ സഹായമാണ് ലഭിക്കുന്നത്. വൃക്ക രോഗികൾക്ക് മൂന്നു ലക്ഷം ലഭിക്കും. പദ്ധതിയിൽ ഉൾപെട്ടിരുന്നതും കാസ്പിൽ ഉൾപെടാത്തതുമായ മാരക രോഗികൾക്കും തുടർചികിത്സ ലഭ്യമാക്കുന്നു.കാസ്പ് അംഗങ്ങളായ കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നു. സർക്കാർ ആശുപത്രികളിൽ നിന്നും എം പാനൽ ചെയ്ത സ്വാകാര്യ ആശുപത്രികളിൽ നിന്നുമാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്

Related post