• October 23, 2021

കുടുംബ ബന്ധങ്ങളുടെ ആരോഗ്യവും പ്രധാനം: മുഖ്യമന്ത്രി

 കുടുംബ ബന്ധങ്ങളുടെ ആരോഗ്യവും പ്രധാനം: മുഖ്യമന്ത്രി

വിട്ടില്‍ കഴിയുന്നവര്‍ ആരോഗ്യപരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി.

വീടുകളില്‍ സമാധാനവും സന്തോഷവും നിറയുന്ന അന്തരീക്ഷം ഉണ്ടാക്കുന്നതിന് എല്ലാവരും ശ്രമിക്കുക. പരസ്പരം നല്ല ആശയ വിനിമയം നടത്താന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. ഒരുമിച്ചിരിക്കുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഒക്കെ വേണം.

അതുപോലെത്തന്നെ വീട്ടുജോലികള്‍ സ്ത്രീകള്‍ക്കു മാത്രമായി പരിമിതപ്പെടുത്താതിരിക്കുക. പുരുഷന്‍മാരും പാചകമുള്‍പ്പെടെ എല്ലാ ജോലികളിലും ഭാഗമാകണം. കുടുംബത്തിന്റെ സന്തോഷവും ഉറപ്പു വരുത്തണമെന്ന്് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post