• May 15, 2021

അമിതഭാരം ഇനി ഒരു ടെന്‍ഷനല്ല ,ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

 അമിതഭാരം ഇനി ഒരു ടെന്‍ഷനല്ല  ,ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, പട്ടിണി കിടന്നിട്ടും തടികുറയാത്തവരാണോ നിങ്ങള്‍.. എന്നാല്‍ ഈ ഭക്ഷണ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ. ഭാരം കുറയണമെങ്കില്‍ സമബന്ധിതമായുള്ള ആഹാരവും, ശരിയായ വ്യായാമവവും അത്യാവശ്യമാണ്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. നമ്മുടെ തലച്ചോര്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ പ്രാതല്‍ അഭിവാജ്യഘടകമാണ് . തടി കുറയാനഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തണം.

മുട്ട – പ്രോട്ടീന്‍ കലവറയാണ് മുട്ട; പ്രാതലിനു പറ്റിയ വിഭവവും. വയറു നിറഞ്ഞ ഫീല്‍ നല്‍കാന്‍ മുട്ടയ്ക്കു സാധിക്കും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആക്കിയോ കഴിക്കാം.


ഓട്‌സ് – ഫൈബര്‍ ധാരാളം അടങ്ങിയ ഓട്‌സ് ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. ഓട്‌സ് കഴിക്കുമ്പോള്‍ അവയ്‌ക്കൊപ്പം പഴങ്ങള്‍, നട്‌സ് എല്ലാം ചേര്‍ക്കാം.


നട്‌സ് – പോഷകസമ്പന്നമാണ് നട്‌സ്. കാലറി ധാരാളം അടങ്ങിയ നട്‌സ് ബ്രേക്ക്ഫാസ്റ്റ് വിഭവം ആയി കഴിക്കുന്നത് ഉച്ചയ്ക്ക് അമിതമായി ആഹാരം കഴിക്കാതെ രക്ഷിക്കും. പാലിലോ സ്മൂത്തിയിലോ ചേര്‍ത്തും നട്‌സ് കഴിക്കാം.


ഷേക്ക് – ഹെല്‍ത്തി ഷേക്ക് കുടിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് സമ്പന്നമാക്കും. ഇതിനൊപ്പം പ്രോട്ടീന്‍ പൗഡര്‍, പഴങ്ങള്‍, നട്‌സ് എന്നിവയും ചേര്‍ക്കാം

ഒപ്പം എണ്ണമയമുള്ള ആഹാരം , ഷേക്കുകള്‍ ,ജംഗ്ഫുഡ് എന്നിവ ഒഴിവാക്കണം

Related post