• September 28, 2021

അഞ്ചു ദിവസത്തേക്ക് കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്

 അഞ്ചു ദിവസത്തേക്ക് കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്

അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. ഇന്നു മുതൽ 22 വരെ കേരള തീരത്ത് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതേ കാലയളവിൽ തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കർണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മധ്യ-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല

Related post