• October 23, 2021

കൊവിഡ് 19: ഏപ്രില്‍ എട്ട് വരെ ഹൈക്കോടതി അടച്ചു

 കൊവിഡ് 19: ഏപ്രില്‍ എട്ട് വരെ ഹൈക്കോടതി അടച്ചു

കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ എട്ട് വരെ ഹൈക്കോടതി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുന്നതിന് വരും ആഴ്ചകളില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമേ സിറ്റിംഗ് ഉണ്ടാകു. ജഡ്ജിമാരുടെ ഫുള്‍കോര്‍ട്ട് യോഗത്തിന്റെ അടിസ്ഥാനത്തിനത്തിലാണ് തീരുമാനം. സംസ്ഥാനത്തെ പാസ്പോര്‍ട്ട് ഓഫീസുകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വ്യക്തിസ്വാതന്ത്ര്യം, ഹേബിയസ് കോര്‍പ്പസ്, ജാമ്യ അപേക്ഷകള്‍ എന്നിവമാത്രമാകും ഈ ദിവസങ്ങളില്‍ പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിക്കാനും തീരുമാനമുണ്ട്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.

Related post