• July 31, 2021

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കൽ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം : ഹൈക്കോടതി

 സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കൽ  മാര്‍ഗനിര്‍ദ്ദേശങ്ങള്‍  കര്‍ശനമായി പാലിക്കണം :  ഹൈക്കോടതി

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കൊച്ചി സ്വദേശിയായ ഡോ. ആന്റണി സിറിയക്, ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു . ഈ ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവിറക്കിയത്.

എല്ലാ സ്‌കൂളുകളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകളും നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

.

Related post