• May 13, 2021

ജംബോ പട്ടിക വെട്ടി ഹൈക്കമാന്‍ഡ്

 ജംബോ പട്ടിക വെട്ടി ഹൈക്കമാന്‍ഡ്

കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്കുളള കരട് പട്ടിക തളളി ഹൈക്കമാന്‍ഡ്. പട്ടിക പുതുക്കി നല്‍കണം. ഭാരവാഹികളെ നിശ്ചയിക്കേണ്ടത് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം. പട്ടിക ഇനി പുതുക്കി നല്‍കണം. ജംബോ പട്ടിക സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. ഇതോടെ കെ.പി.സി.സി പുനഃസംഘടന ഇനിയും വൈകും.

, ഐ ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍, ഗ്രൂപ്പ് രഹിത നേതാക്കള്‍ നല്‍കിയ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ജംബോ ഭാരവാഹി പട്ടികയാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് നല്‍കിയത്. ഈ പട്ടിക തള്ളിയ ഹൈക്കമാന്‍ഡ് ഭാരവാഹികളെ സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.പട്ടികയില്‍ കൂടുതല്‍ ചെറുപ്പക്കാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തണം, ജാതി, മത പ്രാതിനിധ്യം ഉറപ്പാക്കണം, ഒരാള്‍ക്ക് ഒരു പദവി കൂടാതെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനുമാണ് നിര്‍ദ്ദേശം.

രാള്‍ക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും. എം.എല്‍.എമാരും എം.പിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനാല്‍ പാര്‍ട്ടി ചുമതല കൂടി ഏറ്റെടുക്കുന്നത് അമിത ഭാരമാകുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ തര്‍ക്കം തുടര്‍ന്നാല്‍ പട്ടിക ഇനിയും വൈകുമെന്നതുകൊണ്ട് മുല്ലപ്പള്ളി വഴങ്ങാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം ഒഴിവാക്കി.

മുതിര്‍ന്ന നേതാവ് കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണു സൂചന. അഞ്ചു വര്‍ക്കിംഗ് പ്രസിഡന്റുമാരും ആറു വൈസ് പ്രസിഡന്റുമാരും, 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണു പ്രധാന ഭാരവാഹിപ്പട്ടിക. കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമേ ഐ ഗ്രൂപ്പില്‍നിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പില്‍നിന്ന് പി.സി. വിഷ്ണുനാഥും വര്‍ക്കിംഗ് പ്രസിഡന്റുമാരാകും.

Related post