• October 23, 2021

കെറോണയെ തടയാൻ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ച്‌ അഖില ഭാരത ഹിന്ദു മഹാസഭ

 കെറോണയെ തടയാൻ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ച്‌ അഖില ഭാരത ഹിന്ദു മഹാസഭ

കെറോണയെ തടയാൻ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ച്‌ അഖില ഭാരത ഹിന്ദു മഹാസഭ. ആദ്യ ഘട്ടമായി ഇന്ന് ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യമെന്ന പാനീയം ചടങ്ങിൽ വച്ച് വിതരണം ചെയ്തു. യാഗ്ന എന്ന ചടങ്ങോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പശുവിനോടും വൈറസിനോടുമായിരുന്നു പ്രാർത്ഥന.

വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥിച്ചു. വൈറസിനെ പ്രതിനിധീകരിച്ച് ഹിന്ദുക്കളുടെ ദൈവമായ നരസിംഹത്തിന്റെ വലിയ പോസ്റ്ററും പരിപാടിയിൽ വച്ചിരുന്നു. മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19നെ ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് വിശേഷിപ്പിച്ചത്. മാംസഭോജികൾക്കായി മാപ്പ് അപേക്ഷിച്ച ചക്രപാണി ഇന്ത്യക്കാർ ഇനി മുതൽ മാംസം കഴിക്കില്ലെന്നും അപേക്ഷിച്ചു. ‘കൊറോണ വന്നത് ആളുകൾ മൃഗങ്ങളെ കൊന്നുതിന്നുന്നത് കാരണമാണ്. അത് ആ സ്ഥലത്തെ തന്നെ തകർക്കുന്ന വിധമുള്ള ഊർജത്തെ സൃഷ്ടിക്കും.’ ചക്രപാണി പറഞ്ഞു.

ഏകദേശം ഇരുന്നൂറോളം പേരാണ് ഇന്ന് നടന്ന ഗോമൂത്ര പാർട്ടിയിൽ പങ്കെടുത്തത്. സമാനരീതിയിൽ രാജ്യത്തെ മറ്റിടങ്ങളിലും പാർട്ടി സംഘടിപ്പിക്കാനാണ് അഖില ഭാരത ഹിന്ദു മഹാസഭയുടെ തീരുമാനം. 21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകത്തിൽ കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു. ഇംഗ്ലീഷ് മരുന്നുകൾ അതിനാൽ തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.

Related post