• May 15, 2021

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഇനി കേരളത്തിന് സ്വന്തം!!

 ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഇനി കേരളത്തിന് സ്വന്തം!!

വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈ മാറണമെന്ന് നാഷണൽ കമ്പനി ലോ ട്രിബുണലിന്റെ നിർണായക വിധി .കേന്ദ്ര സർക്കാരിന്റെ എതിർപ്പ് തള്ളിയ ട്രിബുണൽ എച് എൻ എൽ ഇന് ഉള്ള മുഴുവൻ ഓഹരികളും കേരളത്തിന് കൈമാറാനും ഉത്തരവ്.കേന്ദ ഘന വ്യവസായ വകുപ്പിന്റെ എതിർപ്പുകൾക്കെതിരെ എൽ ഡി എഫ് സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ് എച് എൻ എൽ കേരളത്തിന് സ്വന്തമാക്കാനുള്ള വഴി തുറന്നതു .

1982ല്‍ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കേന്ദ്രസര്‍ക്കാരിന് ഏറെ മുതല്‍ക്കൂട്ടാണ്. 100 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എച്ച്.എന്‍എല്‍. 117 കോടി രൂപയുടെ ലാഭമാണ് കേന്ദ്രസര്‍ക്കാരിന് ഇതുവരെ നേടിക്കൊടുത്തത്. പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിനത്തിലും എച്ച്എന്‍എല്‍ വരുമാനം നല്‍കുന്നു. 2014-15 വര്‍ഷത്തില്‍ 1.42കോടി രൂപയുടെ ലാഭമാണ് എന്‍.എന്‍എല്‍ നേടിയത്. എന്നിട്ടും സ്ഥാപനത്തെ സ്വകാര്യവല്‍ക്കിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം ദുരൂഹമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആരോപിചിരുന്നു .

Related post