• November 27, 2021

കേരള ഹോക്കിയുടെ ആചാര്യന്‍ ആര്‍ ശ്രീധര്‍ ഷേണായി അന്തരിച്ചു

 കേരള ഹോക്കിയുടെ ആചാര്യന്‍ ആര്‍ ശ്രീധര്‍ ഷേണായി അന്തരിച്ചു

കേരള ഹോക്കിയുടെ ആചാര്യന്‍ ആര്‍ ശ്രീധര്‍ ഷേണായി (72) അന്തരിച്ചു. ഇന്ന് വെളുപ്പിന് അഞ്ച് മണിക്കായിരുന്നു അന്ത്യം. ഒളിമ്പ്യന്‍ ദിനേശ് നായിക്ക്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷ് അടക്കം അനേകം ഹോക്കി കളിക്കാരുടെ ഗുരുവായിരുന്നു കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചു കൂടിയായിരുന്ന ശ്രീധര്‍ ഷേണായി. ആര്‍എസ് സ്‌കൂള്‍ ഓഫ് ഹോക്കി മുഖേന ഇപ്പോഴും കുട്ടികളുടെ കോച്ചിങ്ങുമായി സജീവമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പുല്ലേപ്പടി പൊതുസ്മശാനത്തു നടക്കും.

Related post