• October 18, 2021

ഹോളിവുഡ് കാത്തിരിക്കുന്ന ‘അണ്ടര്‍ വാട്ടര്‍’ നാളെ എത്തും

 ഹോളിവുഡ് കാത്തിരിക്കുന്ന ‘അണ്ടര്‍ വാട്ടര്‍’ നാളെ എത്തും

ഹോളിവുഡ് ചിത്രമായ ‘അണ്ടര്‍ വാട്ടര്‍’ നാളെ തിയേറ്ററുകളില്‍ എത്തും. പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റിന്‍ സ്റ്റിവാര്‍ട്ട് ആണ് പ്രധാന വേഷത്തിലെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ (സൈ-ഫൈ) ഗണത്തില്‍പ്പെട്ടതാണ് സിനിമ. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ പോസ്റ്ററുകളെല്ലാം വൈറലായിരുന്നു.

വെള്ളത്തിനടിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് ഒരു ഭൂഗര്‍ഭ ലബോറട്ടറി തകരുന്നതും ഗവേഷകര്‍ അതില്‍ കുടുങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറര്‍ വിഭാഗത്തിലും ചിത്രത്തെപ്പെടുത്താം. വില്യം യുബാങ്ക് ആണ് സംവിധായകന്‍. ടിജെ മില്ലര്‍, വിന്‍സെന്റ് കാസല്‍, ജെസിക്ക ഹെന്‍വിക്, ജോണ്‍ ഗല്ലാഗര്‍ ജൂനിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Related post