• October 22, 2021

വിദേശത്തുനിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം

 വിദേശത്തുനിന്ന് വരുന്നവർ    14 ദിവസം ക്വാറന്റീനിൽ കഴിയണം

വിദേശത്തുനിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നത് നിര്‍ബന്ധമാണെന്ന് ഐസിഎംആർ പറഞ്ഞു. കുടുംബാംഗങ്ങളും ക്വാറന്റീനില്‍ കഴിയണം. രോഗലക്ഷണം കണ്ടാല്‍ പരിശോധിക്ക ണമെന്നും നിർദേശിച്ചു. രാജ്യത്ത് 258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 39 പേർ വിദേശികളാണ്. മഹാരാഷ്ട്രയില്‍ 11പേര്‍ക്കുകൂടി രോഗബാധ. ഇതോടെ ആകെ രോഗബാധിതർ 63 ആയി.

ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 മരണം. ഇന്നലെ 5,986പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ 1,043പേരും ഇറാനില്‍ 1,433പേരും കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മരണം 256 ആയി. ബ്രിട്ടനില്‍ 184പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്താകെ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലേറെ പേരാണ് വൈറസ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നത്.

Related post