• June 15, 2021

പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

 പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

ഉപയോഗിച്ച പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. എറണാകുളം കളമശേരി എച്ച് എം ഡി റോഡിനിരുവശവുമാണ് മാലിന്യം തള്ളിയത് . ഇന്ന് രാവിലെയാണ് കളമശേരിയിലെ ഡിഫന്‌സ് മേഖലയിലേക്കുള്ള റോഡരികില് ഉപയോഗിച്ച പി പി ഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ തള്ളിയതായി നാട്ടുകാര്‍ കണ്ടെത്തിയത്. നിരവധി വാഹനങ്ങള്‍ പോകുന്ന റോഡിന് ഇരുവശത്തും ചിതറിയ നിലയിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ ഉപയോഗിച്ച പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യം റോഡില്‍ നിക്ഷേപിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

Related post