• July 28, 2021

നമ്മുടെ ശരീരത്തിലാകെ എത്ര കോശങ്ങളുണ്ട് ?

 നമ്മുടെ ശരീരത്തിലാകെ എത്ര കോശങ്ങളുണ്ട് ?

മനുഷ്യ ശരീരത്തില്‍ എത്ര കോശങ്ങളെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല . എന്നാല്‍ ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള ഒരു കണക്ക് പറയാം . ഒന്നെഴുതിയിട്ട് വലതു വശത്ത് പതിനാല് പൂജ്യം ഇടണം. 100 ട്രില്യണ്‍ എന്നു വായിക്കാം ഇതിനെ . ട്രില്യനെക്കുറിച്ചും രണ്ടഭിപ്രായം ഉണ്ട്. ചില രാജ്യങ്ങളില്‍ ഒന്നെഴുതി പതിനെട്ട് പൂജ്യമിടുന്നതാണ് ഒരു ട്രില്യണ്‍. ട്രില്യണ്‍ എന്നാല്‍ സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വലിയൊരു സംഖ്യ എന്നു മാത്രം ഗ്രഹിച്ചാല്‍ മതി.


നമ്മുടെ ശരീരത്തില്‍ ഇരുനൂറില്‍പ്പരം വ്യത്യസ്ത ഇനം കോശങ്ങളുണ്ട്. ഒരു ദിവസം നിങ്ങളുടെ ശരീരത്തില്‍ മുപ്പതിനായിരം കോടി കോശങ്ങള്‍ വിഭജനത്തിലൂടെ പുതുതായി ഉണ്ടാകുന്നു. പതിനെണ്ണായിരം കോടിയിലേറെ കോശങ്ങള്‍ നശിക്കുന്നുമുണ്ട്.

ജീവന്‍ എന്ന മഹാവിസ്മയത്തെ ഉള്ളിലൊതുക്കിയ ഒരു സാധാരണ കോശത്തിന്റെ വലുപ്പം ഒരു ലക്ഷത്തിലൊന്നു മീറ്ററാണ്.ഭാരമാകട്ടെ നൂറു കോടിയില്‍ ഒരു ഗ്രാമും.

Related post