• May 13, 2021

നഷ്ടപ്പെട്ടു പോയ ഫോണുകള്‍ ഇനി എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം

 നഷ്ടപ്പെട്ടു പോയ ഫോണുകള്‍ ഇനി എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ പുതിയ പോര്‍ട്ടലുമായി ഡല്‍ഹി സര്‍ക്കാര്‍ . സിഇഐആര്‍ (സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡെന്റിറ്റി രജിസ്റ്റര്‍) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ കാണാതായതും , നഷ്ടപ്പെട്ടതുമായ ഫോണുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ പരീക്ഷണടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

http://www.ceir.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈലിന്റെ 15 അക്ക ഐഎംഇഐ( ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡിന്റിറ്റി) നമ്പര്‍ നല്‍കിയാല്‍ ഫോണ്‍ ട്രാക്ക് ചെയ്യും.. മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് കാണിച്ച് ഉടമ പരാതി നല്‍കുകയും ഇത് സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്ററും ചെയ്ത ശേഷമാണ് സിഇഐആറില്‍ മൊബൈല്‍ ട്രാക്ക് ചെയ്യുക. വെബ്സൈറ്റിലൂടെ ഉടമയ്ക്ക് ഫോണ്‍ ബ്ലോക്കും ചെയ്യാനുമാകും .ബ്ലോക്ക് ചെയ്ത ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കും തന്നെ ഉപയോഗിക്കാനാകില്ല. ഈ വര്‍ഷം തന്നെ ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related post