• July 27, 2021

നാല്‍പത്തിയഞ്ചിലും സെക്‌സിയായി ഹൃത്വിക് റോഷന്‍

 നാല്‍പത്തിയഞ്ചിലും സെക്‌സിയായി ഹൃത്വിക് റോഷന്‍

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനായി ഹൃത്വിക് റോഷന്‍. ബോളിവുഡിന്റെ യവന സുന്ദരന്‍, ഹോട്ട്സ്റ്റാര്‍, കിങ്ങ് ഓഫ് ഡാന്‍സ് തുടങ്ങിയ വിശേഷണങ്ങളുള്ള താരമാണ് ഹൃത്വിക് റോഷന്‍, അതിനൊപ്പം മറ്റൊരു അലങ്കാര പദവി കൂടി കിട്ടുകയാണ്. ബ്രിട്ടീഷ് മാധ്യമം ഈസ്റ്റേണ്‍ ഐ നടത്തിയ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്ത് എത്തിയത്.


തനിക്ക് ലഭിച്ച അംഗീകാരത്തില്‍ ഏറെ സംതൃപ്തനാണെന്ന് ഹൃത്വിക് പറഞ്ഞു. എന്നാല്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെ ഭംഗിയില്‍ കാര്യമില്ലെന്നും ഹൃത്വിക് റോഷന്‍ തുറന്നുപറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍, അത് അവരുടെ സ്വഭാവമാണ്. മികച്ച സ്വഭാവമാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ ആകര്‍ഷകവുമാക്കും
ഹൃത്വിക് കൂട്ടിച്ചേര്‍ത്തു.


പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഹൃതിക്വിന് പുറമെ വിവിയന്‍ ദേസന, സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍, വിരാട് കോലി, റണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്. പ്രഭാസ് തുടങ്ങിയവര്‍ പട്ടികയില്‍ ഇടം നേടി. പത്താമതാണ് പ്രഭാസിന്റെ സ്ഥാനം. ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു കായിക താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ്.
പട്ടികയിലെ ആദ്യ പത്തുപേരില്‍ ഏറ്റവും പ്രായം കൂടുതലും ഹൃത്വികിനാണ്. 45 വയസ്സ് പിന്നിട്ട ഹൃത്വികിനെ ഈ അംഗീകാരം തേടിയെത്തിയതില്‍ ആഹ്ളാദത്തിലാണ് ആരാധകര്‍.


2000ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഹൃത്വിക്. എന്നാല്‍ പ്രായം കൂടും തോറും ഹൃത്വികിന്റെ സൗന്ദര്യം വര്‍ധിക്കുകയാണെന്നാണ് ആരാധപക്ഷം.

Related post