• December 3, 2021

കെറോണ വെെറസ് : കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍

 കെറോണ വെെറസ് : കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍.
ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരും ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് ജില്ലയിൽ നിരീക്ഷണത്തിലാണ് . എറണാകുളത്ത് 96 പേരും, മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലാണ്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 11 പേര് മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

പുതുതായി 197 പേരെ കൂടിയാണ് നിരീക്ഷണം ആരംഭിച്ചത്. ഏഴ് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 9 പേര്‍ക്ക് രോഗം ഇല്ലെന്ന് തെളിഞ്ഞു . നാല് പേരുടെ പരിശോധന ഫലം വരാനുണ്ട്. ഐ.സി.എം.ആര്‍.ന്റെ ഗൈഡ്ലൈന്‍ അനുസരിച്ചാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുന്നത്.

Related post