• July 28, 2021

ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഐ.എം.എഫ്

 ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഐ.എം.എഫ്

സാമ്പത്തിക സ്ഥിതിയില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി. രാജ്യത്ത് നികുതി വരുമാനവും നിക്ഷേപവും കുറഞ്ഞു. ഇത് അതിവേഗം വളരുന്ന ലോകത്തിലെ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കി. വാര്‍ഷിക പുനരവലോകന റിപ്പോര്‍ട്ടിലാണ് ഐ.എം.എഫിന്റെ വിമര്‍ശനം. മാന്ദ്യം മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കി.

നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ചെന്ന് ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഒരു പാദത്തില്‍ രണ്ട് ശതമാനം ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്കും അഭിപ്രായപ്പെട്ടിരുന്നു. മൂഡിസ് ഇന്ത്യയുടെ ജി.ഡി.പി 5.8 മാത്രമേ വളരാന്‍ സാധ്യതയുള്ളുവെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് ലോകബാങ്കിന്റെ കണക്കുകള്‍ ഒക്ടോബറില്‍ പുറത്ത് വരുന്നത്. നിലവില്‍ ഉള്ള സാമ്പത്തിക പ്രതിസന്ധി അടുത്തെങ്ങും പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ കൂടി ആണിത്. 7.5 ശതമാനം വളര്‍ച്ചയായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ലോക ബാങ്ക് പ്രവച്ചിച്ചിരുന്നത്.

Related post