• October 28, 2021

വിട്ടുകൊടുക്കാതെ വിരാട്, പിറകില്‍തന്നെ സ്മിത്ത്

 വിട്ടുകൊടുക്കാതെ വിരാട്, പിറകില്‍തന്നെ സ്മിത്ത്

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തും. ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത് 928 പോയിന്റുമായി വിരാട് കോലിയാണ്. രണ്ടാമതുള്ള സ്റ്റീവ് സ്മിത്തിനു 911 പോയിന്റാണുള്ളത്.

ചേതേശ്വര്‍ പൂജാര ആറാം സ്ഥാനം (791) നിലനിര്‍ത്തിയപ്പോള്‍ അജിന്‍ക്യ രഹാനെ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി (759). ബോളര്‍മാരില്‍ ജസ്പ്രീത് ബുമ്ര (3), രവിചന്ദ്രന്‍ അശ്വിന്‍ (8), മുഹമ്മദ് ഷമി (10) എന്നിവര്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്.

Related post