• June 15, 2021

ആന്റിജന്‍ ദ്രുതപരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി

 ആന്റിജന്‍ ദ്രുതപരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി

കോവിഡ് നിര്‍ണയത്തിന് ആന്റിജന്‍ അടിസ്ഥാനമാക്കിയുള്ള ദ്രുതപരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‌റെ അനുമതി. കണ്ടെയ്ന്‍മെന്റ് മേഖലകളിലും ആശുപത്രികളടക്കം കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ആര്‍ടി പിസിആര്‍ പരിശോധനയ്‌ക്കൊപ്പം ആന്റിജന്‍ ടെസ്റ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കി. ഇതിനായി കൊറിയന്‍ കമ്പനിയായ എസ്ഡി ബയോസെന്‍സര്‍ വികസിപ്പിച്ചെടുത്ത ‘ക്യൂ കോവിഡ് 19 ആന്റിജന്‍ ഡിറ്റക്ഷന്‍ കിറ്റിന്’ ഐസിഎംആറും എയിംസും അംഗീകാരം നല്‍കി.

വൈറസിനെതിരെ ശരീരത്തില്‍ രൂപംകൊണ്ട ആന്റിബോഡികളെ കണ്ടെത്തുന്നതിനായിരുന്നു നേരത്തെ പ്രഖ്യാപിച്ച റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്. ഇതിനു പകരം, വൈറല്‍ ആന്റിജനുകളെ തന്നെ കണ്ടെത്തുന്നതാണിത്. തൊണ്ടയിലെയോ മൂക്കിലെയോ സ്രവ സാംപിളാണു പരിശോധിക്കുക. ആന്റിജനുകള്‍ പുതിയതായിരിക്കുമെന്നതിനാല്‍ കൊറോണ വൈറസ് സാന്നിധ്യം ഉറപ്പിക്കാം. രോഗം സംശയിക്കുന്നവരുടെ ഫലം നെഗറ്റീവ് ആണെങ്കില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം. ആന്റിജന്‍ ടെസ്റ്റില്‍ തന്നെ രോഗമില്ലെന്നു ബോധ്യമാകുമെങ്കിലും ഒരിക്കല്‍ക്കൂടി ഉറപ്പിക്കാനാണിത്. അതേസമയം, നേരിയ ആന്റിജന്‍ സാന്നിധ്യം കാണിച്ചാല്‍ പോലും (പോസിറ്റീവായാല്‍) രോഗം ഉറപ്പിക്കാം. പിന്നീട് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട. ടെസ്റ്റിന്റെ സുവ്യക്തത (സ്‌പെസിഫിസിറ്റി) 99.3 100 % വരെയും സംവേദനക്ഷമത (സെന്‍സിറ്റിവിറ്റി) 50.684 വരെയുമാണ്

Related post