• June 19, 2021

കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജനസംഖ്യയില്‍ 30%വരെ കോവിഡ് ബാധയേറ്റവരെന്ന് പഠനങ്ങള്‍

 കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജനസംഖ്യയില്‍  30%വരെ കോവിഡ് ബാധയേറ്റവരെന്ന് പഠനങ്ങള്‍

രാജ്യത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജനസംഖ്യയില്‍ 15മുതല്‍ 30%വരെ കോവിഡ് ബാധയേറ്റവരെന്ന് പഠനങ്ങള്‍. പലരും രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ച് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

മുംബൈ, പുനെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുര്‍ തുടങ്ങിയ 10 കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നായി ഐസിഎംആര്‍ 500 സാമ്പിളുകള്‍ ശേഖരിച്ചു എന്നാണ് ദി ന്യൂ ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഐസിഎംആര്‍ നടത്തുന്ന ആദ്യ സിറോ സര്‍വ്വെ കൂടിയാണിത്.രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ്.

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതനായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതല്‍ പേരില്‍ ഈ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ സാധിക്കും.

Related post