• June 15, 2021

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്നത് വന്‍ പ്രതിസന്ധി

 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്നത് വന്‍ പ്രതിസന്ധി

കോവിഡ് മഹാമാരി മൂലം, മുന്‍പു കരുതിയതിനേക്കാള്‍ വലിയ തകരാറാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. 2020, 2021 വര്‍ഷങ്ങളില്‍ രാജ്യത്ത് ഒരു ശതമാനത്തിലേറെ വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഇതു ശക്തമായ വളര്‍ച്ചയല്ല. എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ഇതിനു സമാനമായ സ്ഥിതിയാണുള്ളതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 4.5 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണു സൂചന. വിപണി വീണ്ടും തുറന്നെങ്കിലും കോവിഡ് ഭീഷണി തുടരുന്നതിനാല്‍ തിരിച്ചുവരവിനു സമയമെടുക്കുമെന്നു ഗീതാ ഗോപിനാഥ് പറഞ്ഞു.

Related post