• July 28, 2021

ഇംപീച്ച്‌മെന്‌റ് റിപ്പോര്‍ട്ട്; ട്രംപിന് വീണ്ടും തിരിച്ചടി

 ഇംപീച്ച്‌മെന്‌റ് റിപ്പോര്‍ട്ട്; ട്രംപിന് വീണ്ടും തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ജന പ്രതിനിധി സഭയുടെ ഇംപീച്ച്‌മെന്‌റ് റിപ്പോര്‍ട്ട്. 2020ലെ തെരഞ്ഞെുപ്പില്‍ വിദേശ ഇടപെടലിനായി ട്രംപിന്‌റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തല്‍. കണ്ടത്തലുകള്‍ സ്റ്റേറ്റ് ഹൗസ് ജുഡീഷറി കമ്മിറ്റി പരിഗണിക്കും.
അടുത്ത് വര്‍ഷം നടക്കുന്ന പെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബോണ്‍ ബെഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയിനിനോട് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞുവെച്ചു. സ്വന്തം താത്പര്യത്തിന് വിദേശനയത്തെ കൂട്ടുപിടിച്ചു.തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നിവയാണ് ട്രംപിനെതിരായുള്ള കണ്ടെത്തലുകള്‍.
അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി സഭ ഏറ്റെടുത്ത ഇംപീച്ച്‌മെന്‌റ് അന്വേഷണത്തെ പൂര്‍ണമായും തടയാന്‍ ഒരു പ്രസിഡന്‌റ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.


എന്നാല്‍ ഏകപക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ട്രംപ് കേന്ദ്രം. ഇന്ന് മൊഴിയെടുപ്പിന് ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലാണെന്ന് ട്രംപ് വിശദീകരണം നടത്തി.
കാര്യങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ ഇംപീച്ച്‌മെന്‌റ് നടപടി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക ഭൂരിപക്ഷമുള്ള സെനറ്റിന്‌റെ പരിഗണനയ്ക്ക് വിടും. സെനറ്റും കണ്ടെത്തലുകള്‍ മൂന്ന രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കിയാല്‍ ട്രംപിന് പ്രസിഡന്‌റ് സ്ഥാനം നഷ്ടമാകും.

Related post