• June 15, 2021

ഒറ്റപ്പെട്ട നേപ്പാള്‍ പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് ഇമ്രാന്‍ ഖാന്‍

 ഒറ്റപ്പെട്ട നേപ്പാള്‍ പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് ഇമ്രാന്‍ ഖാന്‍

ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നാലെ സ്വന്തം പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിക്ക് പിന്തുണയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. അധികാരം നിലനിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍ ശര്‍മ ഒലി നടത്തുന്നതിനിടെയാണ് പിന്തുണ അറിയിച്ച് ഇമ്രാന്‍ രംഗത്തെത്തിയിട്ടുള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാന്റെ ഓഫീസ് ശര്‍മ ഒലിയുമായി ഇമ്രാന് സംസാരിക്കുന്നതിനുള്ള അനുമതി തേടിയെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് നീക്കം നടന്നത്.

Related post