• May 13, 2021

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തി ബിജെപി! അടിതെറ്റി കോണ്‍ഗ്രസ്സ്

 കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തി ബിജെപി! അടിതെറ്റി കോണ്‍ഗ്രസ്സ്

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഭരണം നിലനിര്‍ത്തി യെദ്യൂരപ്പ. പതിനഞ്ചില്‍ പന്ത്രണ്ട് സീറ്റും നേടിയാണ് ബിജെപി അധികാരത്തിലേറുന്നത്. കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്സിന് ഒരു സിറ്റിങ് സീറ്റ് മാത്രമാണ് ഈ ഉപതെരെഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ സാധിച്ചത്. ജെഡിഎസ് സമ്പൂര്‍ണ തോല്‍വിയും ഏറ്റുവാങ്ങി.
കോണ്‍ഗ്രസിന്‌റേയും ജൈഡിഎസിന്‌റേയും സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണമുറപ്പിക്കാന്‍ സാധിച്ചത് ബിജെപിയ്ക്ക് ഇരട്ടിമധുരമാണ് സമ്മാനിക്കുന്നത്. വിമതരെ ജനങ്ങള്‍ സ്വീകരിക്കില്ല എന്ന കോണ്‍ഗ്രസ്സ് നയത്തിനേറ്റ കടുത്ത തിരിച്ചടി കൂടിയാണ് കര്‍ണാടക ഉപതെരെഞ്ഞെടുപ്പ് ഫലം.
ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളാണ് ഇത്തവണ കോണ്‍ഗ്രസ് ജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച പത്ത് സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. ശിവാജി നഗര്‍ മാത്രമാണ് ഇത്തവണ നിലനിര്‍ത്താന്‍ സാധിച്ചത്. ഹുന്‍സൂര്‍ ജെഡിഎസില്‍ നിന്നും പിടിച്ചെടുത്തു.
അത്താണി, കഗ് വാഡ്, ഗോഖക്, യെല്ലാപുര, ഹിരെക്കേരൂര്‍ റാണിബൈന്നൂര്‍, വിജയനഗര്‍, ചിക്കബെല്ലാപുര, കെ ആര്‍ പുരം, യശ്വന്ത്പുര, മഹാലക്ഷ്മി ലേ ഔട്ട്, കൃഷ്ണരാജപേട്ട് എന്നിവിടങ്ങളാണ് ബിജെപി വിജയിച്ച സീറ്റുകള്‍.
പതിനഞ്ച് മണ്ഡലങ്ങളിലെ ഫലം പുറത്തു വന്നതോടെ കര്‍ണാടക നിയമസഭയുടെ കക്ഷിനില 222 ആയി ഉയര്‍ന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 112 സീറ്റായിരുന്നു. നേരത്തെ 112 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ 118 പേരുടെ പിന്തുണയായി.

Related post