• December 3, 2021

രാജ്യത്ത് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് 1,65,714 പേർ

 രാജ്യത്ത് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് 1,65,714 പേർ

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ഇന്നലെ എടുത്തത് 1,65,714 പേരാണ്. ഡല്‍ഹിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച 52 പേര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തു എന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണെന്നാണ് അധികൃതരുടെ നിഗമനം.

വാക്സിന്‍ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാര്‍ഗറ്റ്. എന്നാല്‍ 1,65,714 പേരാണ് ഇന്നലെ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്സിനെടുത്തത് യു.പിയിലാണ്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കുത്തിവെപ്പ് എടുത്തവര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടില്ല.

Related post