• June 15, 2021

‘ശ്രമിക് ട്രെയിനുകളല്ല , കൊറോണ എക്സ്പ്രസ്’ റെയില്‍വേ മന്ത്രാലയത്തിനെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി

 ‘ശ്രമിക് ട്രെയിനുകളല്ല , കൊറോണ എക്സ്പ്രസ്’ റെയില്‍വേ മന്ത്രാലയത്തിനെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളെല്ലെന്നും ‘കൊറോണ എക്സ്പ്രസ് ട്രെയിനുകള്‍’ ആണെന്നും മമത വിമര്‍ശിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതെന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിച്ച സംസ്ഥാനത്ത് പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് മമതാ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു.

”നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നിട്ടും റെയില്‍വേ എന്തുകൊണ്ടാണ് മുഴുവന്‍ ശേഷി ഉപയോഗിച്ച് ട്രെയിനുകളില്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത്? യാത്രക്കാര്‍ക്ക് ട്രയിനുകളില്‍ വെള്ളവും ഭക്ഷണവും നല്‍കുന്നുമില്ല”- മമതാത ബാനര്‍ജി പറഞ്ഞു.
ഞാനും ഒരിക്കല്‍ റെയില്‍വേ മന്ത്രിയായിരുന്നു, ഞാന്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്തുകൊണ്ടാണ് ഇപ്പോള്‍ അത് ചെയ്യാത്തത്? റെയില്‍വേ വലിയ തോതില്‍ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് യാത്രക്കാരെ മറ്റിടങ്ങളില്‍ എത്തിക്കുകയാണെന്നും മമത പറഞ്ഞു.

Related post