• October 22, 2021

രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ 979 ആയി

 രാജ്യത്ത് കൊവിഡ് രോഗബാധിതര്‍   979 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 979 ആയി. ഇതില്‍ 48 പേര്‍ വിദേശികളാണ്. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതവുരെ 25 പേരാണ് മരിച്ചത്. 87 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊറോണ വൈറസ് ബാധ മൂലം ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനം തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. സമൂഹ വ്യാപന ഘട്ടം അടുത്തെത്തിയെന്നാണ് ഐഎംഎ വ്യക്തമാക്കുന്നത്.

Related post