• July 28, 2021

ഇന്ത്യ എ ടീമിന് ആദ്യ ജയം

 ഇന്ത്യ എ ടീമിന് ആദ്യ ജയം

ന്യൂസീലന്‍ഡില്‍ പര്യടനത്തിലുള്ള ഇന്ത്യ എ ടീമിന് ആദ്യ ജയം. വെള്ളിയാഴ്ച ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇലവനെ 92 റണ്‍സിന് തോല്‍പ്പിച്ചു. എ ടീമിലുണ്ടായിരുന്നു മലയാളി താരം സഞ്ജു വി. സാംസണ്‍ നാല് റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടായി. സ്‌കോര്‍: ഇന്ത്യ എ 50 ഓവറില്‍ എട്ടിന് 279; ന്യൂസീലന്‍ഡ് ഇലവന്‍ 41.1 ഓവറില്‍ 187ന് പുറത്ത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്ക്കവാദ് (93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (50), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് (31 പന്തില്‍ 41) ഇന്ത്യന്‍ ടീമിന്റെ സ്‌കോറുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് മികച്ച തുടക്കം കിട്ടിയെങ്കിലും ജയിക്കാനായില്ല. ഓപ്പണര്‍മാരായ ജാക്കബ് ഭുല (50), ജാക്ക് ബോയ്ല്‍ (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. എ ടീമിനായി ഖലീല്‍ അഹമ്മദ് നാല് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

Related post