• May 14, 2021

ഓക്ലാന്‍ഡലില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം

 ഓക്ലാന്‍ഡലില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം

ഓക്ലാന്‍ഡലില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഈഡന്‍ പാര്‍ക്കിലെ രണ്ടാം ടി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു.

ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി. എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. ആറ് പന്തില്‍ എട്ട് റണ്‍സ് അടിച്ച രോഹിതിനെ ടിം സൗത്തി പുറത്താക്കുകയായിരുന്നു. വിരാട് കോലിക്കും ആധികം ആയുസുണ്ടായില്ല. സൗത്തിയുടെ പന്തില്‍ തന്നെ കോലി (11) പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഒത്തുചേരുകയായിരുന്നു. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നാല് പന്തില്‍ എട്ടു റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ശിവം ദുബെയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Related post