• October 17, 2021

കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറില്‍ 40 മരണം

 കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറില്‍ 40 മരണം

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവര്‍ 239. രോഗികള്‍ 7447. ചികില്‍സയിലുള്ളവര്‍ 6565. രോഗം ഭേദമായവര്‍ 642. 24 മണിക്കൂറിനിടെ 40 മരണങ്ങള്‍ സംഭവിച്ചു. 1035 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലേറെ രോഗികള്‍ ഒരുദിവസം വരുന്നത് ഇതാദ്യമാണ്. രാജ്യത്തെ കോവിഡ് മരണത്തില്‍ പകുതിയും മഹാരാഷ്ട്രയിലാണ്. 108 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. ഇതില്‍ 64 മുംബൈയിലാണ്. സംസ്ഥാനത്തുടനീളം 1574 കോവിഡ് രോഗികളാണുള്ളത്. മുംബൈയില്‍ രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയ്ക്ക് പിന്നില്‍ കൂടുതല്‍ രോഗികള്‍ക്കുള്ളത് പുണെയിലാണ്.

Related post