• June 23, 2021

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം ;പോസറ്റീവ് കേസുകള്‍ രണ്ടര ലക്ഷം കടന്നു

 ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം ;പോസറ്റീവ് കേസുകള്‍ രണ്ടര ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസ് അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9983 പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു .ഇതു വരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതുവരെ രാജ്യത്തെ ആകെ 2,56,611 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് രാജ്യത്ത് കൊവിഡ് ബാധ 9000 പിന്നിടുന്നത്. 206 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു.ഇതോടെ ആകെ മരണം 7135 ആയി.

1,25,381 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,24,095 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 85,975 ആയി ഉയര്‍ന്നു, 31,667 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചു

Related post