• June 18, 2021

യു.എൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

 യു.എൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്കു ലഭിച്ചു.

ഏഷ്യാ – പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിക്കുന്നത്. 2011–12ലായിരുന്നു അവസാനം അംഗമായത്. രണ്ടു വർഷമാണ് അംഗത്വത്തിന്റെ കാലാവധി.

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്തവരെ തെരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു.

ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ഇന്ത്യ. ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമുണ്ട്.

Related post