• June 15, 2021

ഹൈഡ്രോക്സിക്ലോറോക്വീനുള്ള കയറ്റുമതി നിരോധനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

 ഹൈഡ്രോക്സിക്ലോറോക്വീനുള്ള കയറ്റുമതി നിരോധനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീനുള്ള കയറ്റുമതി നിരോധനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ ട്വിറ്ററിലാണ് മരുന്നിനുള്ള കയറ്റുമതി നിരോധനം പിന്‍വലിച്ചതായി അറിയിച്ചത്.

ഹൈഡ്രോക്സിക്ലോറോക്വീന് കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രതികരിച്ചത്. കയറ്റുമതി നിയന്ത്രണം നീക്കുന്നതിന് ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കുന്നതായി സദാനന്ദ ഗൗഡ ട്വിറ്ററില്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചോടെയാണു മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചത്. എന്നാല്‍ ഏപ്രിലില്‍ ചില ഇളവുകള്‍ വരുത്തിയ ഇന്ത്യ 50 മില്യന്‍ ഗുളികകള്‍ യുഎസിലേക്ക് അയച്ചിരുന്നു.

Related post