• October 23, 2021

രാജ്യാന്തര വിമാന സര്‍വ്വീസുകളുടെ വിലക്ക്‌ ഏപ്രില്‍ 14 വരെ നീട്ടി

 രാജ്യാന്തര വിമാന സര്‍വ്വീസുകളുടെ വിലക്ക്‌   ഏപ്രില്‍ 14 വരെ നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏപ്രില്‍ 14 വരെ നീട്ടിയത്.

കഴിഞ്ഞയാഴ്ചയാണു രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. വിലക്ക് കാര്‍ഗോ വിമാനങ്ങള്‍ക്കു ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31 വരെയാണു നിര്‍ത്തിവച്ചിരിക്കുന്നത്.

Related post